പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിനെ റിമാൻഡ് ചെയ്തു


പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് 29-ാം തീയതി കോടതി പരിഗണിക്കും. വീണ്ടും രാഹുലിന്റെ മര്‍ദനമേറ്റതായി കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് പരാതി. പഴയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നര മാസത്തിന് ഇടെയാണ് പുതിയ കേസ്.

Post a Comment

Previous Post Next Post