കാലിഫോർണിയ : ഫോണ്‍ പ്രേമികളെ ഐഫോണ്‍ എത്തികഴിഞ്ഞിരിക്കുന്നു. നിരവധി സവിശേഷതകളോടെയുള്ള ഐഫോണ്‍ 16 അവതരിപ്പിച്ചു.
ഐഫോണ്‍ 16ന് പുറമെ ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയും കാലിഫോർണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിള്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കിയിട്ടുണ്ട്.
എഐ ഫീച്ചറുകള്‍ നിറഞ്ഞതാണ് ഐഫോണ് 16 എന്നതാണ് സവിശേഷത. ഇത് മാത്രമല്ല നിരവധി സവിശേഷതകളും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഐ18 ചിപ്പാണ് പുതിയ ഫോണുകളുടെ മസ്തിഷ്‌കം. ഐഫോണ്‍ 15ല്‍ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയാണ് ഇതിനുള്ളതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഊർജ ഉപയോഗം 30 ശതമാനം കുറച്ച് മാത്രവും. കൂടാതെ ഐഫോണ്‍ 15 പ്രോയിലേത് പോലെ ആക്ഷൻ ബട്ടണ്‍ ഇതിലുമുണ്ട്. ക്യാമറ കണ്‍ട്രോളുകള്‍ക്കായി ഒരു ടച് സെൻസിറ്റീവ് ടച്ച് ബട്ടണ്‍ കൂടി ഐഫോണ്‍ 16ല്‍ ഉണ്ടാവും.
ക്യാമറയില്‍ ഐഫോണ്‍ 15 ല്‍ ഉള്ള 48 മെഗാപിക്‌സല്‍ തന്നെയാണ് ഐഫോണ്‍ 16 ലും നല്‍കിയിരിക്കുന്നത്. 799 ഡോളാറാണ് ഐഫോണ്‍ 16ന്റെ വില. ഐഫോണ്‍ 16പ്ലസിന് 899 ഡോളറും. ഇനി ഫോണിന്റെ കളറിനെ കുറിച്ച് പറയുകയാണെങ്കില്‍ ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്യുറല്‍ ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം എന്നീ കളറുകളില്‍ ലഭ്യമാവും .
സെപ്തംബർ 20 മുതല്‍ ഫോണുകള്‍ വിപണിയില്‍ എത്തിത്തുടങ്ങുമെന്നാണ് വിവരം. ഇനി ഇന്ത്യയിലെ വില അറിയാം
ഐഫോണ്‍ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റില്‍ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ ഐഫോണ്‍ 16ന് 89,990 രൂപയും 512 ജിബി സ്റ്റോറേജ് കൂടിയാവുമ്ബോള്‍ 1,09,900 രൂപയുമായിരിക്കും വില. അതേസമയം ഐഫോണ്‍ 16 പ്ലസിന് 89,900 രൂപ മുതലാണ് ഇന്ത്യയിലെ സ്റ്റോറുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റായിരിക്കും ഈ വിലയ്ക്ക് കിട്ടുക. 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്ലസിന് 99,900 രൂപയും 256 ജിബി സ്റ്റോറേജുള്ളതിന് 1,19,900 രൂപയുമായിരിക്കും വിലയുണ്ടാവുക. സെപ്റ്റംബർ 13 മുതല്‍ പ്രീ ഓർഡർ ചെയ്യാവുന്ന ഫോണുകള്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ വഴി സെപ്റ്റംബർ 20 മുതല്‍ വില്‍പന ആരംഭിക്കും.
ഐഫോണ്‍ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഐഫോണ്‍ പ്രോ മാക്‌സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്ബോള്‍ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നല്‍കണം.
Post a Comment