മൂന്ന് വയസുകാരന്‍റെ മൃതദേഹം അടുത്ത വീട്ടിലെ വാഷിംഗ് മെഷീനില്‍; ഒരാള്‍ അറസ്റ്റില്‍

തിരുനെല്‍വേലി : മൂന്ന് വയസുകാരന്‍റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം.

ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു വയസുകാരന്‍റെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സ‍ർക്കാർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

തിങ്കളാഴ്ച രാവിലെ കുട്ടിയെ അങ്കണവാടിയില്‍ വിടാൻ അമ്മ രമ്യ തയാറെടുക്കുന്നതിനിടെ മൂന്ന് വയസുകാരനെ കാണാതാവുകയായിരുന്നു. തുടർന്ന് അച്ഛൻ വിഘ്നേഷിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രാധാപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് അയല്‍വാസി തങ്കമ്മാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തുടർന്ന് വാഷിംഗ് മെഷീനില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post