കാട്ടാന ആക്രമണത്തില്‍ മരിച്ച വയനാട് പടമല സ്വദേശി അജീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ ജനാവലിയാണ് അജീഷിനെ യാത്രയാക്കിയത്. പടമല സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കൊയിലേരിയില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. അതേസമയം, അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം അറിയിച്ചു.
Post a Comment