ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിംഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് വിവരം. സംഭവത്തിൽ നാട്ടുകാർ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയാണ്.
Post a Comment