കരുവഞ്ചാല്‍ പുഴയില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു

കരുവഞ്ചാല്‍: കരുവഞ്ചാല്‍ പുഴയില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ കെ.സി.
ലക്ഷ്മണൻ നടുവില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മറ്റ് ഭക്ഷണ അവശിഷ്ടങ്ങളും ചാക്കില്‍ കെട്ടിയും മറ്റുമായി പുഴയിലേക്കാണ് എറിയുന്നുണ്ടെന്നും ഇത് പുഴയുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ ചീഞ്ഞുനാറി സമീപത്തെ കുടിവെള്ള കിണറുകളിലെ ഉള്‍പ്പെടെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി ആളുകള്‍ പുഴയോരത്ത് താമസിക്കുന്നുണ്ട്. ഇവർക്ക് പലതരത്തിലുള്ള അലർജി ഉള്‍പ്പെടെ ഉണ്ടാകുന്നു. അതിനാല്‍ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ലക്ഷ്മണൻ ആവശ്യപെട്ടു.

Post a Comment

Previous Post Next Post