യൂത്ത് കോണ്‍ഗ്രസിന്‍റെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു; സംഘര്‍ഷം

ശ്രീകണ്ഠപുരം: പൊടിക്കളത്ത് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിനെ തുടർന്ന് സംഘർഷം. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റ് വിജില്‍മോഹനന്‍റെയും നേതാക്കളുടെയു ചിത്രങ്ങള്‍ സഹിതം സ്ഥാപിച്ച ബോർഡ് നേതാക്കളുടെ തലമുറിച്ചു മാറ്റിയ നിലയിലാണ്.

ഇന്നലെ രാവിലെയാണ് ഫ്ളക്സ് ബോർഡ് നശിപ്പിച്ചത് പ്രവർത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തികച്ചും സമാധാനം നിലനില്‍ക്കുന്ന പൊടിക്കളത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് റംഷാദ് പൊടിക്കളം പറഞ്ഞു. പ്രദേശത്ത് സംഘടിച്ച യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post