പുലിക്കുരുമ്പ : വേങ്കുന്ന് കവല _ പുറഞ്ഞാൺ റോഡിൽ C S സ്റ്റാറിനു സമീപം കുഴൽ കിണർ ലോറികൾ അപകടത്തിൽപ്പെട്ടു. നടുവിൽ ഭാഗത്തു നിന്നും ഒന്നിച്ച് വന്ന ലോറികളിൽ പിറകിൽ വന്ന വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് മുന്നിലെ വണ്ടിക്ക് ഇടിക്കുകയും രണ്ട് വണ്ടികളുടെയും നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. മുന്നിലെ ലോറി മരുതോലിൽ ദേവസ്യ ചേട്ടൻ്റെ വീട്ടുമതിൽ ഇടിച്ച് നിൽക്കുകയാണ്. പിറകിൽ വന്ന ബ്രേക്ക് നഷ്ടപ്പെട്ട ലോറി മുന്നിലെ വണ്ടിയിൽ ഇടിച്ച ശേഷം 50 മീറ്ററോളം മുന്നോട്ട്പോയി മനാട്ട് റെജി ചേട്ടൻ്റെയും ആക്കാട്ട് പീയീസ് ചേട്ടൻ്റെയും വീടുകൾക്കിടയിലുള്ള പറമ്പിലേക്ക് റോഡിലെ സൈസ് തൂണുകൾ ഇടിച്ച് തകർത്ത് തലകീഴായി മറഞ്ഞു. മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ അപകനിലയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. അപകട സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റപകടങ്ങളൾ ഒഴിവായി. വെളുപ്പിന് 5.30 നാണ് സംഭവം.
Post a Comment