മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും എയർപോർട്ട് പോലീസ് കുങ്കുമപ്പൂവ് പിടികൂടി. കർണാടക കുടക് സ്വദേശി നിസാറില്‍നിന്നാണ് പത്തു ലക്ഷത്തോളം രൂപ വരുന്ന കുങ്കുമപ്പൂവ് പിടികൂടിയത്.
ഇന്നലെ രാവിലെ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ നിസാറിനെ എയർപോർട്ട് പോലീസ് അറൈവല്‍ ഏരിയയ്ക്ക് പുറത്തുനിന്നാണ് പിടികൂടിയത്.
ദുബായില്‍ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയാണ് നിസാർ എത്തിയത്. ചെക്ക് ഇൻ ബാഗേജിനുള്ളില്‍ ഒളിപ്പിച്ചാണ് കുങ്കുമപ്പൂവ് കടത്തിക്കൊണ്ടുവന്നത്. 500 ഗ്രാമിന്‍റെ 24 പായ്ക്കറ്റുകളിലായി 12 കിലോ കുങ്കുമപ്പൂവാണ് കണ്ടെടുത്തത്.
എയർപോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.സി.അഭിലാഷ്, എഎസ്‌ഐ സന്ദീപ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ലിജിൻ, ഷമീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Post a Comment