ഉറ്റവര്‍ പോയത് രാമു അറിഞ്ഞില്ല, കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി വാതില്‍ക്കല്‍ മാസങ്ങളായി കാത്തിരിപ്പില്‍ നായ

 


കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം കൂടാതെ ഒരേ കാത്തിരിപ്പ്.


ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ ആശുപത്രി ജീവനക്കാര്‍ നായയെ രാമു എന്ന പേര് വിളിച്ചു. രാമു ആരെയാണ് കാത്തിരിക്കുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി ഇനിയും കണ്ടെത്തിയിട്ടില്ല.


മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോര്‍ച്ചറിക്ക് മുന്നിലാണ്. അടഞ്ഞ് കിടക്കുന്ന മോര്‍ച്ചറി വാതില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് രാമു ഉള്ളത്. ഒരു രോഗിക്കൊപ്പമാണ് നായാ ആശുപത്രിയിലെത്തിയതെന്നും, ഉടമസ്ഥന്‍ മരിച്ചപ്പോള്‍ മോര്‍ച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറഞ്ഞു.


മോര്‍ച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കള്‍ തിരികെ കൊണ്ടുപോയത് അറിയാതെയാവും രാമു ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രിയി ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നല്‍കുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റ് നായകളുമായും ചങ്ങാത്തമില്ല.


ആശുപത്രിയില്‍, ആള്‍ക്കൂട്ടത്തില്‍ രാമു തിരയുകയാവാം തന്റെ ഉടമസ്ഥനെ മരണം വിളിച്ചൊരാള്‍ക്ക് മടക്കമില്ലെന്നറിയാതെ.



Post a Comment

Previous Post Next Post