തിരുവനന്തപുരം: ഒടുവില്‍ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നല്‍കാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്.
തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ കുടിശ്ശിക നല്‍കുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണം.
നവകേരള സദസ് തുടങ്ങും മുമ്ബ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും കെ എൻ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment