നടുവില്‍: കാടിറങ്ങിയ ആനക്കൂട്ടം കുടിയാന്മല മുന്നൂര്‍കൊച്ചിയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. കൃഷിയിടങ്ങളില്‍ തങ്ങിയ ആനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ആനകൂട്ടം 50 തെങ്ങുകളും വാഴ, കവുക് തുടങ്ങിയ കാര്‍ഷിക വിളകളും നശിപ്പിച്ചു.
പൈതല്‍മലയില്‍നിന്നെത്തിയ കുഞ്ഞുങ്ങളടങ്ങുന്ന ആനക്കൂട്ടം ജനവാസകേന്ദ്രത്തിന് സമീപം തമ്ബടിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയ ആന ഓടിച്ചതിനെത്തുടര്‍ന്ന് ദൗത്യസംഘാംഗങ്ങള്‍ക്ക് വീണ് പരിക്കേറ്റു. പടക്കത്തിന്‍റെ ശബ്ദംകേട്ട് കാടുകയറിയ ആനകള്‍ വീണ്ടും തിരിച്ചിറങ്ങി കൃഷിയിടങ്ങളിലെത്തി.മൂന്നാംകൂപ്പിലെ റിസോര്‍ട്ടുകളുടെ സമീപത്തു നിന്ന് പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്നാണ് ആനകള്‍ മുന്നൂര്‍കൊച്ചിയിലെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ആനകള്‍ മുന്നൂര്‍കൊച്ചി യിലെത്തി വൻ കൃഷിനാശം വരുത്തിയിരുന്നു.
ആനകളെ ഓടിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചുപേരാണ് സംഘത്തി ലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ ദിവസവേതനത്തില്‍ ജോലിചെയ്യുന്നവരാണ്. പടക്കം മാത്രമാണ് ആകെയുള്ള ആയുധം.
വാഹനസൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് ജീവനക്കാര്‍ മുന്നൂര്‍ കൊച്ചി യിലെത്തിയത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൗരവേലി നശിച്ചതാണ് ആനകള്‍ കാടിറങ്ങാൻ കാരണമാകുന്നത്. ഇത് പുനര്‍ നിര്‍മിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment