ദക്ഷിണാഫ്രിക്ക തോറ്റു; ഇന്ത്യ-ഓസീസ് ഫൈനൽ

 


ഏകദിന ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ ഓസീസ് 3 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഓസീസിനെ വിറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ട്രാവിസ് ഹെഡ് നേടിയ 62 റൺസ് നിർണായകമായി. ഞായറാഴ്ചയാണ് ഫൈനൽ.

Post a Comment

Previous Post Next Post