ഇരിട്ടി: വയനാട്ടിലെ പേരിയയില്‍ ഏറ്റ അപ്രതീക്ഷിത പരാജയത്തോടെ മാവോയിസ്റ്റുകളിലെ അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ വയനാട് വനമേഖല വിട്ട് കണ്ണൂര്‍ ജില്ലയുടെ കേളകം, ആറളം, അയ്യൻകുന്ന് വനമേഖലയിലേക്ക് മാറിയതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.
പ്രത്യേക വാഹനം സഹിതം തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ കാടുകയറിയുള്ള പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണ് കരിക്കോട്ടക്കരിയില്‍ എത്തിയിരിക്കുന്നത്.
വളരെ ദുര്‍ഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ ഇരുന്നുതന്നെ ശത്രുക്കള്‍ക്കുനേരെ നിറയൊഴിക്കാൻ കഴിയും. ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ക്ക് നഷ്ടമായത് എട്ടു പേരെ കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ക്ക് നഷ്ടമായത് എട്ട് കമാൻഡര്‍മാരെയാണ്. പാലക്കാടേ നാലുപേരും നിലമ്ബൂരില്‍ രണ്ടും പടിഞ്ഞാറത്തറയിലും വൈത്തിരിയിലുമായി ഒരോ കേഡര്‍മാരെയുമാണ് മാവോയിസ്റ്റുകള്‍ക്ക് നഷ്ടമായിരിക്കുന്നത്.
പൊതുവില്‍ ഫോണ്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാത്ത മാവോയിസ്റ്റുകളുടെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി അനീഷ് ബാബുവിനെ പിടികൂടിയതോടെ മാവോയിസ്റ്റ് കേന്ദ്രങ്ങളുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യണം എന്നറിയാത്ത സഹചര്യത്തിലാണ് സംഘാംഗങ്ങള്‍ ഉള്ളതെന്നാന്ന് പോലീസ് നിഗമനം.
കര്‍ണാടകവും തമിഴ്നാടും വനാതിര്‍ത്തികളില്‍ തെരച്ചില്‍ ശക്തമാക്കിയതോടെ അവിടേക്കും പിന്മാറാൻ വഴിയില്ലാതെ ജില്ലയിലെ ഉള്‍ക്കാടുകളില്‍ സുരക്ഷിത താവളത്തിലേക്ക് ഒതുങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ അവശേഷിക്കുന്ന സംഘം.
Checking
Post a Comment