സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

 


സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു.

നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായിരുന്നു.

എറണാംകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ടിനി ടോം സമൂഹമാദ്ധ്യമത്തിലൂടെ ഹനീഫിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Post a Comment

Previous Post Next Post