തൃശൂര്‍: തൃശൂരിലെ വിവേകോദയം സ്കൂളിൽ വെടിവെപ്പ്. മുളയം സ്വദേശിയായ പൂർവ വിദ്യാർഥിയാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായി സ്കൂളിലെത്തിയ ഇയാൾ ആദ്യം സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ശേഷം ക്ലാസിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ 3 തവണ മുകളിലേക്ക് വെടിയുതിർത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment