മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു;മട്ടന്നൂർ നഗരസഭാ പരിധിയിൽ നാളെ ഹർത്താൽ


 
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെ.വി.പ്രശാന്ത്(52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാര്‍ഡില്‍ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോണ്‍ഗ്രസ് പ്രതിനിധിയായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാളെ ഹർത്താൽ മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ.വി.പ്രശാന്തിന്റെ
നിര്യാണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് 12 വരെ മട്ടന്നൂർ ടൗണിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും സംസ്കാരം നാളെ 17/11/23ന് രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ

Post a Comment

Previous Post Next Post