ചെറുപുഴ:ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ നടന്ന ചെറുപുഴ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ തിങ്കളാഴ്ചമുതൽ ചെറുപുഴ ടൗണിൽ നടപ്പാക്കുമെന്ന് എസ്.ഐ. എം.പി. ഷാജി അറിയിച്ചു.
ബസ്സ്സ്റ്റാൻഡിൽനിന്ന് പഞ്ചായത്ത് ഓഫീസിലേക്കുള്ള ബൈപ്പാസ് റോഡിലും ടൗണിൽനിന്ന് ആരാധനാ ലോഡ്ജിന് മുൻപിൽ കൂടി പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിലും ഒരു ഭാഗത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ.
ലീഡർ ഹോസ്പിറ്റലിലേക്കുള്ള റോഡിൽ ചെറുപുഴ ഗാർഡൻസ് വരെ പാർക്കിങ് അനുവദിക്കില്ല. കൂടാതെ ടൗണിൽ റോഡിന്റെ വശങ്ങളിൽ രാവിലെമുതൽ വൈകുന്നേരം വരെ പാർക്കിങ് അനുവദിക്കില്ല.
നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Post a Comment