കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട


കണ്ണൂർ:രണ്ട് കേസുകളിലായി യുവതിയടക്കം 4 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. 156 ഗ്രാം എംഡിഎംഎ, 112 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി. പുതിയതെരു സ്വദേശി യാസിർ റഫീഖ്, മരക്കാർ കണ്ടി സ്വദേശിനി അപർണ അനീഷ്, ശങ്കരൻ കട സ്വദേശി റിസ്വാൻ റഫീഖ്, സിറ്റി സ്വദേശി ദിൽഷാദ് ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.

മയക്ക് മരുന്ന് സംഘത്തെ കുറിച്ച് ഇൻസ്പെക്ടർ പി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എസ് ഐമാരായ പി പി ഷമീൽ, സവ്യ സചി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Post a Comment

Previous Post Next Post