മിക്ക വീടുകളിലും ഭക്ഷണം ബാക്കിവന്നാല്‍ നേരെയെടുത്ത് ഫ്രിഡ്ജില്‍ വെയ്‌ക്കാറാണ് പതിവ്. ഫ്രിഡ്ജില്‍ വെച്ചതിന് ശേഷം പിന്നീട് ആവശ്യമുള്ളപ്പോള്‍ പുറത്തെടുത്തു ചൂടാക്കി കഴിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ വീണ്ടും ഫ്രിഡ്ജില്‍ നിന്ന് ആഹാരങ്ങള്‍ എടുത്ത് ചൂടാക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നന്നായി ചൂടാറിയെന്ന് ഉറപ്പാക്കിയേ ബാക്കിയായ ഭക്ഷണം ഫ്രിജില്‍ വയ്‌ക്കാവൂ. പുറത്തെടുത്തു നന്നായി തണുപ്പു പോയശേഷമേ വീണ്ടും ചൂടാക്കാവൂ. വേവിച്ച ഭക്ഷണം ഫ്രിജില്‍ നിന്നെടുത്താല്‍ ചൂടാക്കി മാത്രമേ ഉപയോഗിക്കാവൂ. ഫ്രിജിലിരിക്കുമ്ബോള്‍ അതില്‍ രൂപപ്പെട്ടിരിക്കാവുന്ന സൂക്ഷ്മജീവികള്‍ നശിക്കാനാണിത്.
ഒരിക്കല്‍ പാകം ചെയ്തുവെച്ച ഭക്ഷണം ഒരിക്കല്‍കൂടി മാത്രമേ ചൂടാക്കാവൂ. പലതവണ ചൂടാക്കാന്‍ പാടില്ല. ആവശ്യമായ അളവില്‍ മാത്രം പുറത്തെടുത്തു തണുപ്പു മാറിയ ശേഷം ചൂടാക്കി കഴിക്കുക.

Post a Comment