കണ്ണൂര്‍ :കണ്ണൂരില്‍ വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. ഉയ്യൻ കുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ വെടിവെപ്പുണ്ടായത്.
പല തവണ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
രാവലെ ഒൻപതിനും ഒൻപതരക്കും ഇടയിലാണ് ആദ്യം വെടിയൊച്ച കേട്ടത്. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം നേരം വെടിയൊച്ച കേട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. ഉരുപ്പംകുറ്റി മേഖലയിലേക്കുള്ള റോഡുകള്‍ അടച്ചിട്ടുണ്ട്. വലിയ പോലീസ് സാന്നിധ്യവും സ്ഥലത്തുണ്ട്.
സ്ഥിരമായി മാവൊയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയാണ് ഉരുപ്പംകുറ്റി. കര്‍ണാടക, വയനാട് ജില്ലകളുടെ അതിര്‍ത്തിപ്രദേശം കൂടിയാണിത്.

Post a Comment