ബംഗാൾ ഉൾക്കടലിൽ 'മിദ്‌ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് 'മിദ്‌ഹിലി' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ഇത് വടക്കു കിഴക്കു ദിശയിൽ ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് 3 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment