കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്വാർത്ഥിനിയായ മകളെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പിതാവിന് 23 വർഷം കഠിനതടവും 2,10000 രൂപ പിഴയും



ശ്രീകണ്ഠപുരം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പിതാവിന് 23 വർഷം കഠിനതടവും 2,10000 രൂപ പിഴയും ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിമുക്ത ഭടനായ 48കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.


അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് പീഡനം നടത്തിയത്. 2021 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എൻ.എ പരിശോധനക്ക് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.


ശ്രീകണ്ഠാപുരം എസ്.ഐ.കെ.വി.രഘുനാഥാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ആയിരുന്ന ഇ.പി.സുരേശനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.



Post a Comment

Previous Post Next Post