തിരുവനന്തപുരം: പൂജാ ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പ് ബുധനാഴ് ഉച്ചയ്‌ക്ക് രണ്ടു മണിക്ക് നടക്കും. നറുക്കെടുപ്പ് അടുത്തിരിക്കെ ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
12 കോടിയാണ് ഒന്നാം സമ്മാനം.
മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. ഒന്നാം സമ്മാന വിജയിക്കൊപ്പം ഈ വര്‍ഷത്തെ പൂജാ ബമ്ബര്‍ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാര്‍ഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. 10 ലക്ഷം വീതം സമ്മാനം നല്‍കി പത്ത് പേരെ ലക്ഷാധിപതികളാക്കുന്ന മൂന്നാം സമ്മാനം. അഞ്ച് പരമ്ബരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനം. അഞ്ചാം സമ്മാനമായി അഞ്ച് പരമ്ബരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന.
ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്.
Post a Comment