കൊച്ചി : എറണാകുളം അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു.
ലിജിയെന്ന നാല്‍പ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുണ്ടാകുകയുമായിരുന്നു. ലിജിയെ മഹേഷ് നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.

Post a Comment