ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇപ്പോൾ സൂക്ഷിച്ച ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ ചിന്മയ മിഷൻ ആശുപത്രിയിൽ നിന്ന് ഇപ്പോൾ മൃതദേഹം എംബാം ചെയ്യാനായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. അർബുദ ബാധിതനായ ഉമ്മൻചാണ്ടി ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം താമസിച്ച കർണാടക മുൻ മന്ത്രി ടിജെ ജോർജിന്റെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ഇവിടേക്ക് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും എത്തി അന്തിമോപചാരം അർപ്പിക്കുമെന്നാണ് വിവരം.

Post a Comment