നാട്ടിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; നാട്ടുകാർ ഭീതിയിൽ

 


ആലക്കോട് : കുടകുവനാതിർത്തിയിൽ മാമ്പൊയിൽ പ്രദേശത്ത് കാട്ടാനക്കൂട്ടം നാശംവിതയ്ക്കുന്നു. നാലുദിവസം മുൻപ് കുട്ടിയാനയുൾപ്പെടെ കൃഷിയിടങ്ങളിലെത്തിയ കാട്ടാനക്കൂട്ടം അതിർത്തിയിലെ കാട്ടിലും തോട്ടിൻകരകളിലെ ഈറ്റ, ഓട കാട്ടിലും തങ്ങിയിരിക്കുകയാണ്. മൂടൽമഞ്ഞാണ്‌ പ്രദേശമാകെ.

കരയാറ്റ് ജോളിയുടെ വീട്ടുമുറ്റത്തെത്തിയ ആനക്കൂട്ടം മുറ്റത്തുണ്ടായിരുന്ന വീട്ടുസാധനങ്ങൾ നശിപ്പിച്ചു. വീട്ടിന് സമീപമുണ്ടായിരുന്ന വാഴകൾ ചവിട്ടിയരച്ച്‌ കൂമ്പും തണ്ടുമെല്ലാം തിന്നു. വനം, റവന്യൂ വകുപ്പ് അധികൃതരും കർഷകരുടെ ദുരവസ്ഥയിൽതിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്. റോഡിലൂടെ നടക്കാൻ പോലും ആളുകൾ ഭയപ്പെടുന്നു. കളക്ടർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണ് കർഷകർ.

Post a Comment

Previous Post Next Post