കെ.എസ്.ആർ.ടി.സി മൈസൂരുവിലേക്ക് ബസ് സർവിസ് തുടങ്ങിയെന്നത് വ്യാജ പ്രചാരണം



കെ.എസ്. ആർ.ടി.സി മൈസൂരുവിലേക്ക് ബസ് സർവിസ് തുടങ്ങിയെന്ന് വ്യാജ പ്രചാരണം. ഇതോടെ ഡിപ്പോയിലേക്ക് യാത്രക്കാരു ടെ ഫോൺ വിളികളുടെ പ്രവാ ഹം. കാസർകോട് നിന്ന് കാ ഞ്ഞങ്ങാട് – പാണത്തൂർ വഴി മൈസുരുവിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് തുടങ്ങിയെ ന്നാണ് പ്രചാരണമുണ്ടായത്. സമൂഹ മാധ്യമങ്ങളിലാണ് ഇത് പ്രചരിക്കുന്നത്._


ബസിന്റെ സമയവും ഫോട്ടോയും വച്ചുള്ള അറിയിപ്പുമുണ്ട്. രാവിലെ 6.15ന് കാസർകോട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കാഞ്ഞങ്ങാട് പാണത്തൂർ വഴി മൈസൂരുവിലേക്ക് പോകുന്നുവെന്നാണ് അറിയിപ്പ്.


തിരിച്ച് 2.30ന് മൈസുരുവിൽ നിന്ന് പുറപ്പെട്ട രാത്രി 9.40ന് കാ സർകോട് ഡിപ്പോയിൽ എത്തു മെന്നും അറിയിക്കുന്നുണ്ട്.


എന്നാൽ ഇത്തരം ഒരു സർവിസ് ഇല്ലെന്ന് കെ.എസ്.ആർ.ടി. സി കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലെ അറിയിപ്പ് കണ്ട് പലരും ഡിപ്പോയിലേക്ക് വിളിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post