യുവതിയുടെ മരണം: ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 8 ലക്ഷം



കണ്ണൂർ : പയ്യാമ്പലം ബേബി ബീച്ചിനടുത്ത് കടലിൽ മരിച്ച പള്ളിക്കുന്നിലെ റോഷിതയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് എട്ട് ലക്ഷം രൂപയെന്ന് പോലീസ്. എസിപി ടി കെ രത്നകുമാർ, സൈബർ സെൽ സിഐ സനൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി.

വിവരം യഥാസമയം സൈബർ സെല്ലിനെയോ പോലീസിനെയോ അറിയിച്ചിരുന്നു എങ്കിൽ പണം നഷ്ടപ്പെടില്ലായിരുന്നു എന്ന് എസിപി പറഞ്ഞു. പലരുടെയും അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. റോഷിതയുടെ ഫോണും വിശദമായി പരിശോധിച്ചു.

ഓൺലൈൻ സാമ്പത്തിക ഇടപാടിൽ വിവിധ ഘട്ടങ്ങളിലായി യുവതി പണം നിക്ഷേപിച്ചതായി കണ്ടെത്തി. 10,000 രൂപ മുതൽ നിക്ഷേപിച്ച് ആയിരുന്നു തുടക്കം. പിന്നീട് ലക്ഷങ്ങളിലേക്ക് മാറുക ആയിരുന്നു. തുടക്കത്തിൽ ലഭിച്ച ലാഭത്തിൽ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടുക ആയിരുന്നു.

Post a Comment

Previous Post Next Post