തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. നിലവിലെ സമ്മാന തുകയായ 25 കോടി തന്നെ തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു. തിരുവോണം ബംപർ കൂടുതൽ ആകർഷകമാക്കാൻ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരാണ് ശുപാർശ നൽകിയത്. അതേസമയം ഇത്തവണ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം നൽകാൻ തീരുമാനമുണ്ട്. 500 രൂപ തന്നെയാകും ഇത്തവണയും ടിക്കറ്റ് വില.

Post a Comment