ന്യൂഡല്‍ഹി: അപകടനിലയും കടന്ന് യമുനാ നദി കരവിഞ്ഞൊഴുകിയതോടെ രാജ്യതലസ്ഥാനം പ്രളയഭീതിയില്‍. നദിയിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് നാല് മീറ്റര്‍ ഉയര്‍ന്ന് 208.48 മീറ്ററിലെത്തി.
44 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. ഇതോടെ ഡല്‍ഹിയിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. റോഡില്‍ പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയാണ്. കാഷ്മീരി ഗേറ്റടക്കമുള്ള പ്രധാന സ്ഥലങ്ങളില്ലെല്ലാം വെള്ളക്കെട്ടുണ്ടായി. നദീതീരത്ത് താമസിക്കുന്ന 16000 പേരെ മാറ്റി താമസിപ്പിച്ചു.
ഹരിയാനയിലെ അഗ്നികുണ്ഡ് ബാരിയേജില്നിന്നുള്ള വെള്ളമാണ് ജലനിരപ്പുയരാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുണ്ടായ മഴയേതുടര്‍ന്നാണ് ബാരിയേജ് തുറന്നത്.
ഉച്ചയ്ക്ക് രണ്ടിന് ശേഷമേ ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളൂ എന്നാണ് മുന്നറിയിപ്പ്

Post a Comment