നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം;സർക്കാർ പരിപാടികൾ മാറ്റി വെച്ചു,മുഖ്യമന്ത്രി താനൂരിലേക്ക്

 


താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള  ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. 

മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ  സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.

നാളെ രാവിലെ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കും. നിലവിൽ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും അബ്ദുറഹ്‌മാനും നേതൃത്വം നൽകുന്നുണ്ട്. നിലവിൽ 18 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Post a Comment

Previous Post Next Post