ചീ​ട്ടു​ക​ളി സം​ഘ​ത്തെ തി​ര​യു​ന്ന​തി​നി​ടെ എ​സ്ഐ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

 


കോ​ട്ട​യം: ചീ​ട്ടു​ക​ളി സം​ഘ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പാ​ലാ രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജോ​ബി ജോ​ർ​ജ് (52) ആ​ണ് മ​രി​ച്ച​ത്.


നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ചീ​ട്ടു ക​ളി സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണു​പ​രി​ക്കേ​റ്റ ജോ​ബി​യെ പാ​ലാ​യി​ലെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post