കെട്ടിട നിര്‍മ്മാണത്തിനായി ഓണ്‍ലൈനായും നേരിട്ടും ഏപ്രില്‍ 9 വരെ അപേക്ഷ സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമാകുക എന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അപേക്ഷ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവയ്ക്കും തീരുമാനം ബാധകമായിരിക്കും. ഫീസ് കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ പഴയ അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പുതിയ നടപടി.
Post a Comment