മലയാളികള്‍ നെഞ്ചിലേറ്റിയ വിജയം : "2018" മികച്ച വിജയം നേടി മുന്നേറുന്നു




ഒടുവില്‍, മെയ് 5 വെള്ളിയാഴ്ച റിലീസ് ചെയ്ത ജൂഡ് ആന്റണി ജോസഫിന്റെ '2018' എന്ന ചിത്രത്തിലൂടെ മോളിവുഡ് പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം ലഭിക്കുന്നു.

ടൊവിനോ തോമസ് നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്ബന്‍ ഓപ്പണിംഗ് നേടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്,


നിര്‍മ്മാതാക്കള്‍ ഇതുവരെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ട്വിറ്ററിലെ സിനിമാ ഫോറങ്ങള്‍ അനുസരിച്ച്‌, ജൂഡ് ആന്റണിയുടെ ‘2018’ കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 1.85 കോടി രൂപ വാരിക്കൂട്ടി, മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറും.


സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ ല്‍ ആസിഫ് അലി, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി അഭിനേതാക്കളും ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post