സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്



സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ സ്മാർട്ടാകും.108 റേഷൻ കടകളാണ് ആദ്യഘട്ടത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള സേവനകളിലേക്ക് കടക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളും കെ സോറുകളാക്കി മാറ്റും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.


ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷന്‍ വ്യാപാരികളുടെ വരുമാനവും വര്‍ധിക്കും. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും.


വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

Post a Comment

Previous Post Next Post