സൗദിയിലേക്കുള്ള എല്ലാ വിസകളും ഇനി സ്റ്റാമ്പ് ചെയ്യുക VFS വഴി മാത്രം

 


സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ്, റെസിഡന്‍സ്, പേഴ്‍സണല്‍, സ്റ്റുഡന്റസ് തുടങ്ങിയ വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് VFS വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഏപ്രിൽ 4 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നിലവില്‍ ട്രാവല്‍ ഏജന്‍സികളുടെ കൈവശമുള്ള പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനായി ഏപ്രില്‍ 19ന് മുമ്പ് സമര്‍പ്പിക്കാനും കോണ്‍സുലേറ്റ് അറിയിച്ചു.

Post a Comment

Previous Post Next Post