മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു.
തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്.
മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാര്‍ഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടത്.
ഗുരുതര പരിക്കേറ്റ അനുഷ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Post a Comment