ആലക്കോട്: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി. പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് ബിഷപ്പിന്‍റെ മൊഴി നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഇത്തരം നിയമലംഘനങ്ങള്‍ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മിഷനെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയാക്കിയാല്‍ വോട്ട് ചെയ്ത് ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാമ്ബ്ലാനി പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലാത്ത പ്രശ്നം കുടിയേറ്റ ജനത പരിഹരിക്കുമെന്ന പ്രസ്താവനയ്ക്ക് ശേഷം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലാണ് ആര്‍ച്ച് ബിഷപ്പ് ഈ വാഗ്ദാനം നല്‍കിയത്.

Post a Comment