നിരവധി സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു. കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന രംഗങ്ങൾ തീയേറ്ററുകളിൽ നമ്മളെ പൊട്ടിച്ചിരിപ്പിച്ചു. ഒടുവിൽ മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിടവാങ്ങിയ അതേ മാർച്ച് 26ന് കൃത്യം 10 വർഷത്തിനിപ്പുറം ഇന്നസെന്റും യാത്രയായി.

Post a Comment