സംസ്ഥാനത്ത് ഇനി കള്ള് ഷാപ്പുകളിലും ക്ലാസിഫിക്കേഷൻ വരുന്നു. ബാറുകളെ പോലെ കള്ള് ഷാപ്പുകൾക്കും ഇനി പദവി നിശ്ചയിക്കും. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ആണ് മാറ്റങ്ങൾ ഉണ്ടാകുക. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. പല ഷാപ്പുകളിലും വൃത്തിയില്ലെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

Post a Comment