പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) പുറത്തിറക്കിയ പ്രസ്താവന പ്രകാരം തീയതി 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ആധാറും പാനും ബന്ധിപ്പിക്കാൻ നേരത്തെ പുറപ്പെടുവിച്ച അവസാന തീയതി 2023 മാർച്ച് 31 ആയിരുന്നു. നികുതി വെട്ടിപ്പ് തടയാൻ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് പ്രധാനമാണ്.
Post a Comment