പത്തനംതിട്ട: നിലയ്ക്കലിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കൽ- എരുമേലി റോഡിലാണ് അപകടമുണ്ടായത്. തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള 68 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുള്ളവരെ കോട്ടയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.
Post a Comment