ആലക്കോട്:മദ്യ ലഹരിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായുള്ള പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാട് പത്തി മുണ്ടയിലെ അരിക്കുഴിയിൽ ജോസിനെയാണ് (57) ആലക്കോട് സി.ഐ. എം.പി.വിനീഷ്കുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ. പി. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. വഞ്ചിയം സ്വദേശിയും വെള്ളാട് ചെമ്പുവെച്ചമൊട്ടയിൽ താമസക്കാരനുമായ പുതുശേരി മനോജിനെയാണ് (38)ജോസ് ആക്രമിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി പത്തിമുണ്ടയിൽ വച്ചായിരുന്നു സംഭവം. പണം സംബന്ധമായ തർക്കത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മനോജിനെ ജോസ് തുമ്പക്കെ ഉപയോഗിച്ച് തല കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മനോജ് പരിയാരം മെഡി. കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാട്ടുകാരനായ കുമാരന്റെ പരാതിയിലാണ് ജോസിനെതിരെ പോലീസ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment