ഥാര്‍, ഗൂര്‍ഖ, ബൊലേറോ... പൊലീസിന് കരുത്തായി 315 വാഹനങ്ങള്‍കൂടി; വില 28 കോടി രൂപ



തിരുവനന്തപുരം: കേരള പൊലീസിന് കരുത്തേകാന്‍ 315 വാഹനങ്ങളുടെ പുതുനിര ഇന്ന് സേനയുടെ ഭാഗമായി. ബൊലേറോ, എക്സ്.യു.വി 300, ഗൂര്‍ഖ, ബൊലേറോ നിയോ, മഹിന്ദ്ര ഥാര്‍ വാഹനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.


പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോര്‍ സൈക്കിളുകളും നിരത്തിലിറങ്ങി.

തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുന്നു

തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തും മുതിര്‍ന്ന ഓഫിസര്‍മാരും സന്നിഹിതരായി.

പദ്ധതി വിഹിതം, പൊലീസിന്‍റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയില്‍നിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങള്‍ വാങ്ങിയത്.

പൊലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂം, ബറ്റാലിയന്‍, എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട് സിസ്റ്റം, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ്, സ്പെഷല്‍ യൂനിറ്റ് എന്നിവക്കാണ് വാഹനങ്ങള്‍ ലഭിക്കുന്നത്. രണ്ട് ഇലക്‌ട്രിക് വാഹനങ്ങളും സേനയുടെ ഭാഗമായി.

Post a Comment

Previous Post Next Post