ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.
പാനൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി അന്‍വറും പാര്‍ട്ണര്‍മാരും ചേര്‍ന്ന് ബംഗളൂരു റിച്ച്മോണ്ട് ടൗണിലെ നഞ്ചപ്പ സര്‍ക്കിളിനടുത്ത് ശാന്താറാം കോംപ്ലക്സില്‍ നടത്തുന്ന ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിലാണു തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ചെറിയതോതില്‍ കടയില്‍ തീയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കെട്ടിടം ഉടമയെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അള്സൂരില്നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേയ്ക്കും കടയാകെ തീ ആളിപ്പടര്‍ന്നിരുന്നു.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയോടെയാണ് തീയണയ്ക്കാനായത്. നാലു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകള്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.

Post a Comment