കേരളത്തില്‍ ഇന്ന് ഇടവിട്ട സമയങ്ങളില്‍ മഴ സാധ്യത

 


കേരളത്തില്‍ ഈ മാസം 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


മധ്യ- കിഴക്കന്‍ അറബിക്കടലില്‍ 40- 50 കിമീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അതിനാല്‍ അടുത്ത 2 - 3 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്.

തെക്കു ഒഡിഷ-വടക്കു ആന്ധ്രാ തീരത്തിനു സമീപത്തു വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന 'ശക്തി കൂടിയ ന്യുന മര്‍ദ്ദം' പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി തെക്കു ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post