കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍

 


കണ്ണൂര്‍ - തളിപ്പറമ്പ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 10.100 കിലോ കഞ്ചാവുമായി മാണിയൂര്‍ പള്ളിയത്ത് സ്വദേശി കെ.കെ മന്‍സൂറാണ് പോലീസ് പിടിയിലായത്.

യുവാള്‍ക്ക് ഇടയില്‍ കഞ്ചാവ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു നല്‍കുന്ന ഡീലര്‍ ആണ് മന്‍സൂര്‍. കണ്ണൂര്‍ ജില്ലയ്ക്ക് പുറമേ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലും മന്‍സൂര്‍ കഞ്ചാവ് വില്‍പ്പന നടത്താറുണ്ട്.

ഒരാഴ്ചയായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. മുന്‍മ്ബും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് മന്‍സൂറിന്റെ പേരില്‍ NDPS കേസ് ഉണ്ട്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയില്‍ ആയത്. കണ്ണൂര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ് പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

Post a Comment

Previous Post Next Post