സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയത്. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വെച്ചിരുന്നു. നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു.

Post a Comment