ആലക്കോട്: കോടതി സ്റ്റേയെത്തുടർന്ന്
പുനർനിർമ്മാണം പാതിവഴിയിൽ നിലച്ച ആലക്കോട് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുന്നതിന് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. സ്റ്റേ നിലനിൽക്കുന്ന ഭാഗം ഒഴിവുള്ള സ്ഥലത്ത് നിർമ്മാണം ഉടൻ
ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തളിപറമ്പ അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ പാലം കരാറുകാരനായ വെള്ളരിക്കുണ്ടിലെ പ്രിൻസിന് കത്ത് നൽകിയത്. പാലം പ്രവൃത്തി സ്റ്റേ ചെയ്തുള്ള പയ്യന്നൂർ സബ്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പണി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിനും, പാലം സൈറ്റ് കൃത്യമായി മാർക്ക് ചെയ്ത് അടയാളപ്പെടുത്തുന്നതിനും റവന്യൂ വകുപ്പിനോട് പൊതുമരാമത്ത്
വകുപ്പ് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിന് സമീപത്തെ പുറക്കാട്ട് ബൈജു നൽകിയ ഹരജിയിലാണ് കോടതി പാലം പുനർനിർമ്മാണ പ്രവൃത്തി സ്റ്റേ ചെയ്തിരുന്നത്. ബൈജുവിന്റെ സ്ഥലത്ത് പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് പ്രവൃത്തികൾ നടത്തുന്നത് വിലക്കിയുള്ളതാണ് കോടതി വിധി.
ഇവിടെ ഒഴികെയുള്ള മറ്റ് ഭാഗത്ത് പ്രവൃത്തി നടത്തുന്നതിന് വിലക്കില്ലാത്ത സാഹചര്യത്തിലാണ് സ്റ്റേ നിലനിൽക്കുന്ന ഭാഗം ഒഴികെയുള്ള സ്ഥലത്ത് പണി പുനരാരംഭിക്കുന്നതിന് കരാറുകാരന് അധികൃതർ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ആലക്കോട് അഡ്വ.
- സജീവ് ജോസഫ് എം. എൽ. എ യുടെ സാന്നിധ്യത്തിൽ ചേർന്ന പാലം ജനകീയ കമ്മിറ്റി യോഗം പ്രവൃത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
%20(3).jpeg)
Post a Comment